ബൈക്ക്‌മോഷണം യുവാക്കള്‍ പിടിയിലായി

കായംകുളം : വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ പോലീസ് പിടിയിലായി. കൊല്ലം പഴയാറ്റിന്‍കുഴി ഫാത്തിമ മന്‍സിലില്‍ മാഹിന്‍, ഇയാളുടെ പ്രായപൂര്‍ത്തിയാവാത്ത സഹായി എന്നിവരാണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് മാഹിന്‍. 2020 ഡിസംബര്‍ 12ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. പോര്‍ച്ചിലിരുന്ന ബൈക്ക് ഇവര്‍ അതിവിദഗ്ധമായി മോഷ്ടിക്കുകയായിരുന്നു.

കരിലകുളങ്ങര പുത്തന്റോഡ് ജംങ്ഷന് കിഴക്കുഭാഗത്തുളള വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന യമഹ ബൈക്കാണ് സ്‌കൂട്ടറിലെത്തിയ പ്രതികള്‍ മോഷ്ടിച്ചത് . കരീലകുളങ്ങര ഇന്‍സ്‌പെക്ടര്‍ എസ്എല്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്നുതന്നെ അന്വേഷണം ആരംഭിച്ചിരുന്നു. നൂറിലേറെ സി സി ടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ചന്ദനത്തോപ്പ് വഴി പ്രതികള്‍ സഞ്ചരിച്ചതായി മനസിലായി.

തുടര്‍ന്ന പോലീസ് സംഘം അവിടെതന്നെ താമസിച്ച് നത്തിയ അന്വേഷണത്തില്‍ മോഷണത്തിനായിി പ്രതികള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ തിരുത്തി ഉപയോഗിച്ച മാസ്‌ട്രോ സ്‌കൂട്ടര്‍ കണ്ടെത്തി. പിന്നാലെ ഈ വഴിയില്‍ ഒളിപ്പിച്ചുവച്ചിരുന്ന മോഷ്ടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. മോഷണത്തിന് മാഹിനെ സഹായിച്ച പ്രായപൂര്‍ത്തിയാവാത്തയാളെ ജുനൈല്‍ ജസ്റ്റീസ് കോടതിയില്‍ ഹാജരാക്കി.

Share
അഭിപ്രായം എഴുതാം