20 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മികച്ച 3 സമ്പദ്‌ വ്യവസ്ഥകളിൽ ഒന്നായി വളരുമെന്ന് മുകേഷ് അംബാനി

ന്യൂഡൽഹി: അടുത്ത രണ്ട് ദശകത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി വളരുമെന്നും ആളോഹരി വരുമാനം ഇരട്ടിയിലധികമാകുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി പറഞ്ഞു.

ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗുമായി സംസാരിക്കുകയായിരുന്നു അംബാനി. രാജ്യത്തെ മൊത്തം കുടുംബങ്ങളുടെ 50 ശതമാനമായ ഇന്ത്യയിലെ മധ്യവർഗം പ്രതിവർഷം മൂന്ന് മുതൽ നാല് ശതമാനം വരെ വളരുമെന്ന് അദ്ദേഹം പറഞ്ഞു.

“അടുത്ത രണ്ട് ദശകത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി വളരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,” അംബാനി പറഞ്ഞു.

“ഇത് ഒരു പ്രീമിയർ ഡിജിറ്റൽ സൊസൈറ്റിയായി മാറുമെന്നും യുവാക്കൾ അതിനെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിശീർഷ വരുമാനം 1,800-2,000 ഡോളറിൽ നിന്ന് 5,000 ഡോളറായി ഉയരും. വരും ദശകങ്ങളിൽ ത്വരിതപ്പെടുത്തുന്ന ഈ സാമ്പത്തിക സാമൂഹിക പരിവർത്തനത്തിന്റെ ഭാഗമാകാൻ ഫെയ്‌സ്ബുക്കിനും ലോകത്തെ മറ്റ് നിരവധി കമ്പനികൾക്കും സംരംഭകർക്കും സുവർണ്ണാവസരമുണ്ട്.” അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം