പിൻസീറ്റിലിരിക്കണോ; ഇരുചക്രവാഹനം അടിമുടി മാറണം

ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളുടെ ഉടമകളുടെ ശ്രദ്ധയ്ക്ക്. പിന്നിലിരുന്നു യാത്രചെയ്യുന്നവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി കേന്ദ്ര റോഡ് സുരക്ഷാ മന്ത്രാലയം ചില കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എല്ലാ വാഹന ഉടമകളും ഈ മാറ്റങ്ങള്‍ തങ്ങളുടെ വാഹനത്തില്‍ വരുത്താന്‍ ബാദ്ധ്യസ്ഥരാണ്.

1 . ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ ഇരുവശത്തുമായി Grab Rails ( കൈപിടിക്കാനുള്ള വളയം ) ഉണ്ടായിരിക്കണം. പിന്‍സീറ്റിലിരുന്ന യാത്രചെയ്യുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷ നൽകാനാണിത്.

2 . വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുവശത്തും വലുതും സുരക്ഷിതവുമായ ഫൂട്ട് റെസ്റ്റ് ( ഇപ്പോഴുള്ളതല്ല) നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ പിന്‍സീറ്റിലെ അടിഭാഗം ഇരുവശത്തും കവര്‍ ആകുകയും വേണം. പിന്നിലിരിക്കുന്ന വ്യക്തിയുടെ വസ്ത്രങ്ങള്‍ അതുവഴി വീലില്‍ കുരുങ്ങാതിരിക്കാനാണിത്.

3 . വാഹനങ്ങളില്‍ പിന്‍സീറ്റിലെ വശത്ത് ഘടിപ്പിക്കുന്ന ബോക്സുകളുടെ വലിപ്പം മൂലം പിന്നില്‍ യാത്ര ചെയ്യുന്ന വ്യക്തിക്ക് പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. പുതിയ നിയമപ്രകാരം ബോക്സുകള്‍ വലിപ്പം കുറഞ്ഞതും വളരെ പിന്നിലായി ഘടിപ്പിക്കേണ്ടതുമാണ്. ഇതിന്റെ നീളം 550 mm വീതി 510 mm ഉയരം 500 mm ല്‍ അധികമാകാന്‍ പാടില്ല.

4 . പുതിയ നിയമപ്രകാരം ഈ ബോക്സ് വാഹനത്തിന്റെ ഏറ്റവും പിന്നില്‍ മാത്രമേ ഘടിപ്പിക്കാന്‍ പാടുള്ളു. പിന്‍സീറ്റിലെ സൈഡില്‍ ഇത് ഘടിപ്പിച്ചാല്‍ പിന്നില്‍ ആളെയിരുത്താൻ അനുമതി ലഭിക്കില്ല.

Share
അഭിപ്രായം എഴുതാം