സമുദ്ര സുരക്ഷാ,സൈബർകുറ്റകൃത്യങ്ങൾ, ഭീകരവാദം തുടങ്ങിയ വെല്ലുവിളികളെ അടിയന്തരമായി നേരിടേണ്ടതുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡൽഹി: വിയറ്റ്നാമിലെ ഹാനോയിൽ 2020 ഡിസംബർ 10ന് സംഘടിപ്പിച്ച പതിനാലാമത് ആസിയാൻ പ്രതിരോധമന്ത്രിമാരുടെ യോഗം, ADMM PLUS ൽ ഓൺലൈനിലൂടെ  പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തു. ADMM PLUS കൂട്ടായ്മയുടെ പത്താം വാർഷികം ആണ് ഇത്.

 10 ആസിയാൻ  രാജ്യങ്ങളിലേയും 8 പങ്കാളി രാഷ്ട്രങ്ങളിലേയും പ്രതിരോധ മന്ത്രിമാരുടെ വാർഷിക കൂട്ടായ്മയാണ് എഡിഎംഎം പ്ലസ്.

 ഏഷ്യൻ ഭൂഖണ്ഡത്തിൽ വിവിധ രാഷ്ട്രങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ളതും സഹകരണ അടിസ്ഥാനത്തിൽ ഉള്ളതുമായ ഒരു സുരക്ഷാ ക്രമം രൂപീകരിക്കുന്നതിനു  ആവശ്യമായ ചർച്ചകളും നടപടികളും ആസിയാന്റെ  നേതൃത്വത്തിൽ സംഘടിപ്പിക്കേണ്ടതിന്റെ  ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.

 സമുദ്ര സുരക്ഷാ,മനുഷ്യാവകാശ സംരക്ഷണം,ദുരിതാശ്വാസ പ്രവർത്തനങ്ങൾ,ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, സമാധാന സംരക്ഷണ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ  മികച്ച മാതൃകകൾ പങ്കുവെക്കുന്ന പ്രത്യേക വിദഗ്ധ കർമ്മ സമിതികളുടെ നേട്ടത്തെ അദ്ദേഹം അഭിനന്ദിച്ചു

ADMM പ്ലസ് യോഗത്തിൽ പ്രാദേശിക അന്താരാഷ്ട്ര സുരക്ഷാ സാഹചര്യം സംബന്ധിച്ച പ്രത്യേക ചർച്ചയെ   അദ്ദേഹം അഭിസംബോധന ചെയ്യുകയും വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

ബന്ധപ്പെട്ട രേഖ:https://www.pib.gov.in/PressReleasePage.aspx?PRID=1679726

Share
അഭിപ്രായം എഴുതാം