ജോ ബൈഡന് വീണ് പരിക്കേറ്റു, അപകടം വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കുന്നതിനിടെ

വാഷിംഗ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ വളര്‍ത്തുനായയ്ക്കൊപ്പം നടക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റു. കാലിന് ചെറിയ പൊട്ടലുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കൂടുതല്‍ പരിശോധനകള്‍ നടത്തും.

2021 ജനുവരി 20ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കും. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡന്‍. അതേസമയം വോട്ടെണ്ണലില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ചില ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →