നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരെ അമ്പതിലേറെ പേരടങ്ങുന്ന മയക്കുമരുന്ന് സംഘം വളഞ്ഞിട്ട് ആക്രമിച്ചു.

മുംബെ : മയക്കു മരുന്നിനായുള്ള റെയ്ഡിനിടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടറെയും സംഘത്തെയും മയക്കുമരുന്നു സംഘം ആക്രമിച്ചു. ഞായറാഴ്ച (22/11/20) വൈകിട്ട് മുംബൈയിൽ ആയിരുന്നു സംഭവം. അക്രമിസംഘത്തിൽ 60 ഓളം പേർ ഉണ്ടായിരുന്നതായും മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കടെയ്ക്കും മറ്റൊരുദ്യോഗസ്ഥനും അക്രമത്തിൽ പരിക്കേറ്റു. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം