തൃശൂര്‍: പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
വര്‍ച്വല്‍ സിം ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണം ആരംഭിച്ചു.
സ്വകാര്യ കമ്പനിയുടെ പുതുക്കാട് എസ്ബിഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകളിലെ അക്കൗണ്ടുകളില്‍ നിന്നുമാണ് 44 ലക്ഷം രൂപ നഷ്ടമായത്.
2020 ഒക്ടോബര്‍ 30 വെള്ളിയാഴ്ചയാണ് തട്ടിപ്പ് നടന്നത്. ഓഫിസ് സമയം കഴിഞ്ഞ് വൈകിട്ട് അഞ്ചു മണിയോടെ ധനകാര്യ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മാനേജരുടെ ഫോണില്‍ സിം കാര്‍ഡ് നോട്ട് രജിസ്റ്റര്‍ഡ് എന്ന് കാണിച്ചു. നെറ്റ്‌വര്‍ക്ക് ഇഷ്യൂ ആയിരിക്കുമെന്ന് കരുതിയ മാനേജര്‍ ശനിയാഴ്ച രാവിലെ കസ്റ്റമര്‍ കെയര്‍ ഓഫിസില്‍ നേരിട്ടെത്തിയപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് അറിയുന്നത് .
ഡല്‍ഹി, ഝാര്‍ഖണ്ട്, അസം എന്നിവിടങ്ങളിലെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത് എന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. വര്‍ച്വല്‍ സിം ആണ് പണം തട്ടാൻ ഉപയോഗിച്ചത്. വ്യാജ സിം നിര്‍മ്മിച്ച് ഒടിപി നമ്പര്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയത്.
പണം പിന്‍വലിച്ച അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. റൂറല്‍ എസ് പി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്