യുവതി കുളിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി ബ്ലാക്ക് മെയിലിംഗ്, ശാരീരിക ബന്ധത്തിനായി നിർബന്ധം, ഒടുവിൽ തോക്കു ചൂണ്ടി ബലാൽസംഗം, യുവാവിനെതിരെ പൊലീസ് കേസെടുത്തു

കാൺപൂർ: കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തുകയും ശാരീരിക ബന്ധത്തിന് നിർബന്ധിച്ച് വഴങ്ങാതായപ്പോൾ തോക്കു ചൂണ്ടി ബലാൽസംഗം ചെയ്യുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ കാൺപൂർ മംഗൽപൂൾ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഇരയായ യുവതിയുടെ അയൽക്കാരനായ ബാബു എന്നയാൾക്കെതിരെയാണ് കേസെടുത്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ‘2020 മെയ് മാസത്തിൽ സീലിംഗ് ഇല്ലാത്ത കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ വീഡിയോ ബാബു റെക്കോർഡു ചെയ്‌തു. പിന്നീട്, ‘രാത്രിയിൽ, ഇയാൾ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും വിസമ്മതിച്ചാൽ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ രോഹിത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി, അവളുടെ നേരെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു’.

ലോക്കൽ പോലീസ് സംഭവത്തിൽ നിഷ്‌ക്രിയരാണെന്ന് ആരോപിച്ച് യുവതിയും ഭർത്താവും കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ജുഡീഷ്യൽ നിർദേശപ്രകാരം പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Share
അഭിപ്രായം എഴുതാം