കണ്ണൂര്‍: അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജെയിസണ്‍ കാരക്കാട്ടിന്റെ നാമ നിര്‍ദ്ദേശ പത്രിക തളളിയത് തിച്ചും നിയമ വിരുദ്ധവും പക്ഷാപാതപരവുമെന്ന് സണ്ണിജോസഫ് എം.എല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പത്രികാ സമര്‍പ്പണ സമയത്ത് സ്ഥാനാര്‍ത്ഥിയുടെ സത്യ പ്രതിജ്ഞ ഒപ്പിട്ടു വാങ്ങേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്. ഇത് സംബന്ധിച്ച് ഭരണ ഘടനയില്‍ പറയുന്നുണ്ട്. എന്നാല്‍ പത്രികയില്‍ സ്ഥാനാര്‍ത്ഥി ഒപ്പിട്ടില്ലെന്ന് പറഞ്ഞാണ് പത്രിക തളളിയത്. ഇതിന് ഉത്തരവാദികള്‍ ഭരണാധികാരികള്‍ മാത്രമാണെന്നും സണ്ണിജോസഫ് പറഞ്ഞു.
ഭരണാധികാരി സ്ഥാനാര്‍ത്ഥിയുടെ വാദമുഖങ്ങള്‍ കേള്‍ക്കാതെ ധൃതിപിടിച്ച് പത്രിക തളളിയതാണെന്നും ഈ സമയത്ത് പുറമേ നിന്നുളള ഭരണ കക്ഷിയില്‍ പെട്ട നേതാക്കളുടെ ഫോണ്‍കോള്‍ വന്നിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പത്രിക തളളിയതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജെയിസണ്‍ കാരക്കാട്ട്, അഡ്വ. ജെയിംസ് തരേപ്പല് എന്നിവര്‍ സംബന്ധിച്ചു.

