ലോറി ഡ്രൈവർ ജിന്റോയുടെ കൊലപാതകം : 2 പേർ അറസ്റ്റിൽ

June 6, 2023

കണ്ണൂർ : കണ്ണൂർ നഗരത്തിലെ ലോറി ഡ്രൈവർ ജിന്റോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി അൽത്താഫ്, കതിരൂർ സ്വദേശി ഷബീർ എന്നിവരാണ് അറസ്റ്റിലായത്. കവർച്ചാ ശ്രമത്തിനിടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. 2023 ജൂൺ 5 …

സമൂഹത്തില്‍ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഇന്റര്‍നെറ്റ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. കെ ഫോണ്‍ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാസർകോഡ് ജില്ലയിലെ മടിക്കൈയില്‍ നടന്നു. കേരളാവിഷനിലൂടെ ഇന്റര്‍നെറ്റ് ജനങ്ങളിലേക്ക് എത്തിക്കുന്ന കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി മടിക്കൈ പഞ്ചായത്തിലും കണക്ഷനുകള്‍ നല്‍കി തുടങ്ങി. പദ്ധതിയുടെ മടിക്കൈ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ടെലികോം മേഖലയിലെ വന്‍കിട കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ ജനകീയ ബദല്‍ കൂടിയാണ് കെ ഫോണ്‍ പദ്ധതി എന്നും കേരളാ വിഷന്‍ സാമൂഹ്യ പ്രതിബദ്ധതയോടു കൂടി കണക്ഷനുകള്‍ നല്‍കാന്‍ തയ്യാറായി വന്നത് സ്വാഗതാര്‍ഹമാണെന്നും അവര്‍ പറഞ്ഞു. മടിക്കൈ പഞ്ചായത്തിലെ കുതിരുമ്മല്‍ സന്തോഷിന്റെ കുടുംബത്തിന് ആദ്യ കണക്ഷന്‍ നല്‍കിയാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു.

June 3, 2023

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേറ്റർ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിംഗ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗ്ഗമോ മാനേജിംഗ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 7നകം ലഭ്യമാക്കണം. ഫോൺ: 0471 2322410.

June 3, 2023

കണ്ണൂർ തീവയ്പു കേസ് എലത്തൂർ ട്രെയിൻ തീവയ്പു കേസുമായി ബന്ധമുണ്ടോയെന്ന് എൻഐഎ പരിശോധിക്കുന്നു

June 2, 2023

കൊച്ചി : ∙ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീയിട്ട കേസും എലത്തൂർ ട്രെയിൻ തീവയ്പു കേസും തമ്മിൽ ബന്ധമുണ്ടോയെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധിക്കുന്നു. ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽത്തന്നെയാണു രണ്ടുതവണയും തീയിട്ടത്. എലത്തൂർ കേസിലെ പ്രതി …

കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും : നി‌‍‍ർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ്

June 2, 2023

കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ പോലീസ് കസ്റ്റഡിയിലുള്ള യുപി സ്വദേശിയുടെ അറസ്റ്റ് 2023 ജൂൺ 2ന് ഉണ്ടായേക്കും. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥിരമായി ഉണ്ടാകാറുള്ള ഇയാളാണ് ബോഗിക്ക് തീവച്ചത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കസ്റ്റഡിയിൽ ഉള്ള ആൾ തീവെപ്പിന് …

കണ്ണൂർ ചെറുപുഴയിൽ ബസിലെ നഗ്നതാ പ്രദർശനം; പ്രതി കസ്റ്റഡിയിൽ

June 1, 2023

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി പൊലീസ് കസ്റ്റഡിയിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ 01/06/23 വ്യാഴാഴ്ച പുലർച്ചെയോടെ പൊലീസ് പിടികൂടുകയായിരുന്നു. 2023 മെയ് മാസം …

തീപിടുത്തമുണ്ടായതിന് മീറ്ററുകള്‍ അകലെ പെട്രോളിയം സംഭരണകേന്ദ്രം; ഒഴിവായത് വന്‍ ദുരന്തം

June 1, 2023

കണ്ണൂര്‍: കണ്ണൂര്‍ ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ട്രെയിനിന് സമീപത്ത് നിന്നും മീറ്ററുകള്‍ മാത്രം അകലെയാണ് ഭാരത് പെട്രോളിയം സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി വേഗത്തില്‍ തീയണച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്. തീപിടിച്ച ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന …

ട്രെയിന്‍ ബോഗി കത്തിനശിച്ചത്; എന്‍ ഐ എ വിവരങ്ങള്‍ തേടി

June 1, 2023

കണ്ണൂര്‍: എലത്തൂരില്‍ തീവയ്പ്പിനിരയായ കണ്ണൂര്‍ എക്സ്‌ക്യൂട്ടീവ് എക്സ്പ്രസ് ബോഗി കണ്ണൂരില്‍ ദുരൂഹ സാഹചര്യത്തില്‍ വീണ്ടും കത്തിനശിച്ച സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് എന്‍ ഐ എ വിവരങ്ങള്‍ തേടുന്നു.അട്ടിമറി സംശയിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന- റെയില്‍വേ പോലീസില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് …

എലത്തൂരില്‍ തീകൊളുത്തിയ അതേ ട്രെയിന്‍ ബോഗി കത്തി നശിച്ചു

June 1, 2023

കണ്ണൂര്‍: എക്സിക്യൂട്ടീവ് എക്സ്പ്രസ്സില്‍ തീപിടിത്തം. കത്തിയത് എലത്തൂരില്‍ തീകൊളുത്തിയ അതെ തീവണ്ടി.ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 1.45 ഓടെ ആണ് തീപടര്‍ന്നത്. പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ ആണ് തീപ്പിടുത്തമുണ്ടായത്. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു.പെട്രോള്‍ പോലുള്ള ഇന്ധനം …

ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതികളെ പിടികൂടി പൊലീസ്

May 29, 2023

കണ്ണൂർ: ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണം കവർന്ന സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി എസ് അഭിരാജ്, കാസർകോട് ഉപ്പള സ്വദേശി കെ കിരൺ എന്നിവരെയാണ് ഇരിട്ടി ഡി വൈ എസ് പിയുടെ പ്രത്യേക സ്‌ക്വോഡ് പിടികൂടിയത്. …