റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ പാമ്പുംകൊല്ലി ,മണിമുണ്ട, പുത്തൂര്‍, ചെട്യലത്തൂര്‍, കുറിച്ച്യാട് തുടങ്ങിയ വനാന്തര ഗ്രാമങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ എത്താതെ തങ്ങളുടേതായ ജോലികളില്‍ മുഴുകി കഴിയുന്നു. അവര്‍ക്കിത് കൊയ്ത്തുകാലം കൂടിയാണ്. ഇപ്പോള്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുന്ന പാടങ്ങളെ വന്യമൃഗങ്ങളില്‍ നിന്ന് കാത്തുരക്ഷിക്കുന്നതിനായി നെല്‍വയലുകളില്‍ ഏറുമാടം കെട്ടി കാവല്‍കിടക്കുകയാണവര്‍.

നാടും നഗരവും തിരഞ്ഞെടുപ്പ് ആരവങ്ങളില്‍ മുഴുകുമ്പോഴും ഈ വനാന്തര ഗ്രാമങ്ങളില്‍ അതിന്റെ ആരവങ്ങള്‍ ഉയര്‍ന്നിട്ടില്ല. സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളോ പാര്‍ട്ടി ചിഹ്നങ്ങളോ ഒന്നും ഇവിടെകാര്യമായി പ്രത്യക്ഷപെട്ടിട്ടില്ല. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രവര്‍ത്തകര്‍ വനാന്തരങ്ങളിലേക്ക് എത്താനും വിമുഖത കാണിക്കുന്നുണ്ട്

പത്രിക പിന്‍ വലിക്കാനുളള അവസാന ദിവസവും കഴിഞ്ഞിട്ടേ ഇവിടേക്ക് പ്രചരണവുമായി ആളുകള്‍ പോവുകയുളളു. മാത്രമല്ല ഉപജീവന മാര്‍ഗ്ഗം തേടി ഇവിടെയുളളവര്‍ രാവിലെ വീടുവിടുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ആളുണ്ടാവാറില്ല. പിന്നീട് രാത്രിയാണ് ഇവര്‍ തിരിച്ചെത്തുക.എങ്കിലും എല്ലാ തെരഞ്ഞെടുപ്പുകളിലും ഇവര്‍കൃത്യായി വോട്ടുചെയ്യാനെത്താറുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *