ഭൂട്ടാന്റെ ഉപഗ്രഹം ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ഇസ്റോ

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഭൂട്ടാന്റെ ഉപഗ്രഹം ഇസ്റോ ബഹിരാകാശത്തേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയും ഭൂട്ടാനും കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂട്ടാനില്‍ നിന്നുള്ള നാല് ബഹിരാകാശ എഞ്ചിനീയര്‍മാര്‍ പരിശീലനത്തിനായി ഡിസംബറില്‍ ഇസ്റോയിലേക്ക് എത്തും. അടുത്ത വര്‍ഷം ഇസ്റോ ഭൂട്ടാന്റെ ഉപഗ്രഹം അയയ്ക്കുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ സംരംഭങ്ങള്‍ക്കായി ഇന്ത്യ ബഹിരാകാശ മേഖല തുറന്നുകൊടുത്തു. ഇത് നവീകരണവും ശേഷിയും കഴിവുകളും വര്‍ദ്ധിപ്പിക്കും. ”മറ്റ് ഇന്ത്യക്കാരെപ്പോലെ എനിക്കും ഭൂട്ടാനുമായി വലിയ സ്‌നേഹവും സൗഹൃദവുമുണ്ട്, നിങ്ങളെയെല്ലാം കണ്ടുമുട്ടുമ്പോള്‍ ഞങ്ങളുടെ സ്വന്തം കൂടിക്കാഴ്ച പോലെയാണെന്നും ഭൂട്ടാന്‍ ജനതയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം ലോകത്തിന് പ്രധാനപ്പെട്ടതും മികച്ചതുമായ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം