തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് ഓര്‍ഡിനന്‍സ്. ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും തടവും

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവായി . ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 5000രൂപ പിഴയും ആറുമാസം മുതല്‍ 2 വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവുമാണ് ശിക്ഷ.

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുത്ത് വന്‍തുക നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിരവധിപേര്‍ ജീവനൊടുക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. 1930ലെ ചൂതാട്ട നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.

Share
അഭിപ്രായം എഴുതാം