സൈബര്‍ കുറ്റകൃത്യ ഭീഷണി: കാനഡയുടെ ആരോപണം തള്ളി ചൈന

ബീജിങ്: സൈബര്‍ കുറ്റകൃത്യ ഭീഷണി കൂടുതല്‍ നേരിടുന്നത് ചൈനയില്‍ നിന്നാണെന്ന കാനഡുടെ വാദം തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയം. കാനഡയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. കാനഡയിലെ കമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (സിഎസ്ഇ) അതിന്റെ രണ്ടാമത്തെ ദേശീയ സൈബര്‍ ഭീഷണി വിലയിരുത്തലില്‍ റഷ്യ, ഇറാന്‍, ഉത്തര കൊറിയ എന്നി രാജ്യങ്ങളും സമാന ഭീഷണി ഉയര്‍ത്തുന്നതായി ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ്.

2018ല്‍ വാവെയ് മേധാവി മെങ് വാന്‍ഷുവിനെ കാനഡ അറസ്റ്റ് ചെയ്തത് അമേരിക്കയുടെ ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്ന് വാര്‍ത്ത വന്നത് മുതല്‍ ചൈനയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതാണ്. പുതിയ ആരോപണത്തോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ അസ്വസ്ഥകള്‍ മൂര്‍ധന്യാവസ്ഥയില്‍ എത്താനാണ് സാധ്യത.

Share
അഭിപ്രായം എഴുതാം