സുഹൃത്തുക്കളായ രണ്ടുപേര്‍ തൂങ്ങിമരിച്ച നിലയില്‍

മലയിന്‍കീഴ്: സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ ഏതാനം മണിക്കൂറുകള്‍ക്കുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. മാറനല്ലൂര്‍ പോങ്ങുംമൂട് അജിന്‍ നിവാസില്‍ ശ്രീകുമാറിന്റെ മകന്‍ അജില്‍ എസ്.കുമാര്‍ (20), മാറനല്ലൂര്‍ അരുവിയോട് ചാനല്‍ക്കരവിളയില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ അഭിനേഷ് (29) എന്നിവരാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുളളതായി നാട്ടുകാര്‍ പറയുന്നു. മാറനല്ലൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ശനിയാഴ്ച (14.11.2020) രാവിലെ 11.30 മണിയോടെ അജിലനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അജില്‍.സംഭവം അറിഞ്ഞ് എത്തിയ സുഹൃത്ത് അഭിനേഷ് കുറച്ച് സമയത്തിന് ശേഷം അവിടെ നിന്ന് പോയി . ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ഉച്ചക്കുശേഷം തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. അജിലിന്റെ വീടിന് സമീപം അഭിനേഷിന് മൊബൈല്‍ ഷോപ്പുണ്ട്.

അജില്‍ രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം മൂത്ത സഹോദരനൊപ്പം സംസാരിച്ചിരിക്കുന്നത് കണ്ടാണ് മാതാപിതാക്കള്‍ പുറത്തുപോയത്. ഇവര്‍ക്കുപിന്നാലെ സഹോദരനും പുറത്തേക്കുപോയി. 11 മണിയോടെ തിരിച്ചെത്തി സഹോദരനെ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെ അറിയിച്ചു. അവര്‍ എത്തി വാതില്‍ പൊളിച്ചുകയറിയപ്പോള്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.

മാറനല്ലൂര്‍ പോലീസ് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അജിലിന്റെ മാതാവ് ശ്രീലേഖ,സഹോദരന്‍ അജിന്‍ എസ് കുമാര്‍, അഭിനേഷിന്റെ മാതാവ് മഹേശ്വരി, സഹോദരന്‍ അഭിലാഷ്.

Share
അഭിപ്രായം എഴുതാം