സി പി എം-മായി ബീഹാർ മോഡൽ സഖ്യത്തിന് നക്സലൈറ്റുകൾ ഇല്ല . ബംഗാളിൽ ധാരണ തൃണമൂൽ കോൺഗ്രസുമായി

കൊല്‍ക്കത്ത: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍, ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി (ടിഎംസി) സഖ്യമുണ്ടാക്കുന്നതില്‍ പ്രശ്നമില്ലെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചാര്യ. ‘ബംഗാളിലെ പ്രശ്‌നം നമ്മുടെ സഖാക്കളില്‍ പലരും ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനെ കാണുന്നില്ല എന്നതാണ്. നിലവിലെ എന്‍ഡിഎ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പോരാടുകയാണ്. തല്‍ഫലമായി ബിജെപി നേട്ടമുണ്ടാക്കുന്നത് തുടരുകയാണ്-ആവശ്യം വന്നാല്‍ മമതാ ബാനര്‍ജിയുമായി സഹകരിക്കാന്‍ മടിക്കില്ലെന്ന് സൂചന നല്‍കിയ ഭട്ടാചാര്യ പറഞ്ഞു.

മമത ബാനര്‍ജിയുമായോ കോണ്‍ഗ്രസുമായോ ഒരു പ്രശ്‌നവുമില്ല. ഈ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും പൗരന്മാരുടെയും പ്രധാന ശത്രു ബിജെപിയാണെന്ന് നാം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ബംഗാളിലെ ഇടതുപക്ഷം ഇതിനകം തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഭട്ടാചാര്യയുടെ വാക്കുകള്‍ ഗൗരവമേറിയതാണ്.

Share
അഭിപ്രായം എഴുതാം