ബിഹാര്‍ തിരഞ്ഞെടുപ്പ്: മല്‍സരിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ള 1,157 സ്ഥാനാര്‍ത്ഥികള്‍

പട്‌ന: ബിഹാര്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ 1,157 പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി).മൂന്ന് ഘട്ട തെരഞ്ഞെടുപ്പില്‍ 371 സ്ത്രീകള്‍ ഉള്‍പ്പെടെ 3,733 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളതെന്ന് ഇസി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന്, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്രിമിനല്‍ ചരിത്രമുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ പാര്‍ട്ടികള്‍ പരസ്യപ്പെടുത്തിയത്.

ഇതില്‍ ഒന്നാം ഘട്ടത്തില്‍ മല്‍സരിച്ച 1066 സ്ഥാനാര്‍ത്ഥികളില്‍ 328 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളും അതില്‍ 224 പേര്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളില്‍ പ്രതികളാണെന്നും റിപ്പോര്‍ട്ട്. 244 പേര്‍, അതായത് ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥികളില്‍ 23 ശതമാനത്തിനെതിരെ ആക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ലൈംഗിക അതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബിഹാര്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ സത്യവാങ്മൂലത്തില്‍ ആര്‍.ജെ.ഡിയുടെ 41 സ്ഥനാര്‍ഥികളില്‍ 22 പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.ആര്‍.ജെ.ഡിയുടെ തൊട്ട് പിറകെ എല്‍.ജെ.പിയുടെ 41 പേരില്‍ 20 സ്ഥാനാര്‍ഥികളും ഗൗരവമായ കൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവാണ്. ബി.ജെ.പിയുടെ 29 സ്ഥാനാര്‍ഥികളില്‍ 13 പേരും, ) കോണ്‍ഗ്രസിലെ 21 പേരില്‍ ഒമ്പതും, ജെ.ഡി.യുവിലെ 35 സ്ഥാനാര്‍ഥികളില്‍ 10, ബി.എസ്?.പിയിലെ 26 പേരില്‍ അഞ്ച്? സ്ഥാനാര്‍ഥികളും സത്യവാങ്മൂലത്തില്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.29 പേര്‍ സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ്. ഇതില്‍ മൂന്നുപേര്‍ ബലാത്സംഗ കേസ് പ്രതികളാണ്.ഒന്നാം ഘട്ടത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള മിക്ക നേതാക്കളെയും സ്ഥാനാര്‍ഥിയായി നിര്‍ത്തിയതില്‍ ഒന്നാം സ്ഥാനത്തുള്ളത് തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) തന്നെയാണ്. തൊട്ട് പിന്നില്‍ ബി.ജെ.പി.ആര്‍.ജെ.ഡിയില്‍ നിന്നുള്ള 41 സ്ഥാനാര്‍ഥികളില്‍ 30 പേര്‍ അതായത് 73 ശതമാനം പേര്‍ തങ്ങളുടെ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ 29 സ്ഥാനാര്‍ത്ഥികളില്‍ 21 പേര്‍ക്കും (72 ശതമാനം) ക്രിമിനല്‍ പശ്ചാത്തലമുണ്ട്.ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി)യില്‍ നിന്നുള്ള 41 സ്ഥാനാര്‍ഥികളില്‍ 24 (59 ശതമാനം), കോണ്‍ഗ്രസില്‍ നിന്നുള്ള 21 സ്ഥാനാര്‍ഥികളില്‍ 12 (57 ശതമാനം), ജെ.ഡി.യുവിെന്റ 35 സ്ഥാനാര്‍ഥികളില്‍ 15 (43 ശതമാനം) മായാവതിയുടെ ബി.എസ്.പിയില്‍ നിന്ന് വിശകലനം ചെയ്ത 26 സ്ഥാനാര്‍ഥികളില്‍ 8 (31 ശതമാനം) പേരും തങ്ങളുടെ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകളുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം