ബീഹാറിൽ വോട്ടിം​ഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതായി ആ‍ര്‍ജെഡി

പാറ്റ്ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പോളിംഗ് പുരോ​ഗമിക്കുന്നതിനിടെ വോട്ടിം​ഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതായി ആ‍ര്‍ജെഡി ആരോപിച്ചു.

7-11- 2020 ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. 78 മണ്ഡലങ്ങളിലായി 1204 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്.

ജെഡിയു 37, ആര്‍ജെഡി 46, ബിജെപി 35, കോണ്‍ഗ്രസ് 25 സീറ്റുകളിലും ഇടത് പാര്‍ട്ടികള്‍ 7 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

രാവിലെ ഒന്‍പത് മണിവരെ 7.6 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്ഷീണിതനായി കഴിഞ്ഞ നിതീഷ് കുമാറിന് ഇനി ബീഹാ‍ര്‍ ഭരിക്കാന്‍ അവസരം കിട്ടില്ലെന്ന് തേജസ്വി യാദവ് വിമർശിച്ചു.

Share
അഭിപ്രായം എഴുതാം