ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിനെതിരെ യുഎപിഎയുമായി മുന്നോട്ട് പോകാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി

ന്യൂ ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനെതിരെ യുഎപിഎ അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ പൊലീസിന് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. കലാപവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും മുന്നോട്ട് പോകാനായി ഡല്‍ഹി സര്‍ക്കാരില്‍ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും പൊലീസിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേസിലെ പ്രതികളെ കണ്ടെത്തേണ്ട ചുമതല കോടതിയുടേതാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ യുഎപിഎ പ്രകാരമാണ് ഉമര്‍ ഖാലിദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ യുഎപിഎ നിയമ പ്രകാരം സെപ്റ്റംബര്‍ 13നാണ് ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Share
അഭിപ്രായം എഴുതാം