ബിഹാറിൽ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി

ന്യൂഡല്‍ഹി: ബിഹാറില്‍ രണ്ടാംഘട്ട പോളിംഗ് ചൊവ്വാഴ്ച (03/11/2020) രാവിലെ മുതൽ ആരംഭിച്ചു. സീമാഞ്ചല്‍ മേഖലയിലും സമസ്തിപുര്‍, പട്ന, വൈശാലി, മുസാഫര്‍പുര്‍ തുടങ്ങി 17 ജില്ലയിലെ 94 മണ്ഡലത്തിലുമാണ് വോട്ടെടുപ്പ്. നക്സല്‍ ബാധിത മണ്ഡലങ്ങളില്‍ നാലിന് പോളിങ് അവസാനിക്കും.

ഏറ്റവും അധികം മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന രണ്ടാംഘട്ടം നിര്‍ണായകമാണ്. മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുരില്‍ ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. ബിജെപിയുടെ സതീഷ് കുമാറാണ് എതിരാളി. ഹസന്‍പുര്‍ മണ്ഡലത്തില്‍ തേജസ്വിയുടെ സഹോദരന്‍ തേജ്പ്രതാപ് യാദവും ജെഡിയുവിന്റെ രാജ്കുമാര്‍ റാണയുമാണ് നേര്‍ക്കുനേര്‍ വരുന്നത്.

നവംബർ ഏഴിനാണ് അവസാനഘട്ട വേട്ടെടുപ്പ്. അവസാന ഘട്ടത്തിൽ 78 മണ്ഡലത്തിലായി 884പേര്‍ ജനവിധിതേടും. 11 സംസ്ഥാനത്തെ 54 നിയമസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പും ചൊവ്വാഴ്ച നടക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം