വിവരാവകാശ രേഖകള്‍ക്ക്‌ അമിതഫീസ്‌ ഈടാക്കിയത്‌ തിരിച്ചുനല്‍കാന്‍ കമ്മീഷന്‍ ഉത്തരവ്‌

കല്ലമ്പലം: വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക്‌ അമിതഫീസ്‌ ഈടാക്കിയത്‌ തിരികെ നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്‌. കല്ലമ്പലം ശ്രീ ശൈലത്തില്‍ മധുസൂതധനന്‍ നായര്‍ വിവരാവകാശ കമ്മീഷന്‌ സമര്‍പ്പിച്ച അപ്പീല്‍ പരാതിയുടെ പരഗണനയിലാണ്‌ ഉത്തരവുണ്ടായത്‌. വിവരാവകാശ നിയമത്തിലെ വകുപ്പ 7(5) പ്രകാരം വിവരാവകാശ നിയമ പ്രകാരമുളള അപേക്ഷകളില്‍ സാധാരണയായി 50 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്നും, രേഖകള്‍ ഒന്നിന്‌ അഞ്ചുരൂപയില്‍ കൂടരുതെന്നും റിട്ട്‌ പെറ്റീഷന്‍ (സിവില്‍ ) നമ്പര്‍ 194/2012ലെ 20.03.2018 തീയതിയിലെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്‌ ഇതിന്റെ പശ്ചാചത്തലത്തിലണ്‌ പരാതിക്കാരന്‌ അനുകൂലമായ വിധിയുണ്ടായത്‌.

വസ്‌തു സംബന്ധമായ രേഖകള്‍ ലഭിക്കാനായി താലൂക്ക്‌ ഓഫീസില്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ അമിത ഫീസീടാക്കുകയും പകര്‍പ്പുകള്‍ നല്‍കാതിരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ പകര്‍പ്പ്‌ നല്‍കാനും തുക തിരിച്ചുനല്‍കാനും കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.

Share
അഭിപ്രായം എഴുതാം