എറണാകുളം അന്യ സംസ്ഥാന യാനങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുമതി

എറണാകുളം : അന്യസംസ്ഥാന യാനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യ ബന്ധനം നടത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകി . ഹാർബറിൽ പ്രവർത്തിക്കുന്ന എല്ലാ യാനങ്ങളും ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൂടാടാതെ കോവിഡ് പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യണം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുന്ന യാനങ്ങളിലെ തൊഴിലാളികളെ സ്വന്തം ഉത്തരവാദിത്വത്തിൽ സുരക്ഷിതമായി പാർപ്പിക്കാം എന്ന് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കുകയാണെങ്കിൽ യാനത്തിന് പാസ് തിങ്കളാഴ്ച്ച (26 ഒക്ടോബർ ) മുതൽ അനുവദിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നൗഷർഖാൻ പറഞ്ഞു.

ഹാർബറിൽ പാലിക്കേണ്ട ക്രമീകരണങ്ങളും മത്സ്യബന്ധനം പൂർത്തിയാക്കി എത്തുന്ന യാനങ്ങളിലെ തൊഴിലാളികളെ യാനം ഉടമയും തരകന്മാരും ചേർന്ന് താമസവും ഭക്ഷണവും ഉറപ്പാക്കണം. അന്യ സംസ്ഥാന യാനങ്ങൾക്ക് പാസ് അനുവദിക്കുന്നതിനായി നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യാനം ഹാർബറിൽ എത്തുന്നതിന് തലേദിവസം പാസ്സ് അനുവദിക്കും. ഒരു ദിവസം പരമാവധി 20 പാസ്സ് മാത്രമേ അനുവദിക്കൂ.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8807/Fisheries;-Boats-.html

Share
അഭിപ്രായം എഴുതാം