ഓക്സ്ഫോർഡ് വാക്സിൻ ക്ലിനിക്കൽ ട്രയലിനിടെ ബ്രസീലിൽ സന്നദ്ധപ്രവർത്തകൻ മരിച്ചു

സാവോ പോളോ: അസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിൻ്റെ ക്ലിനിക്കൽ ട്രയലിനിടെ സന്നദ്ധപ്രവർത്തകൻ മരിച്ചതായി ബ്രസീൽ ആരോഗ്യ അതോറിറ്റി 21/10/20 ബുധനാഴ്ച വെളിപ്പെടുത്തി. എന്നാൽ ട്രയൽ നിർത്തിവയ്ക്കില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

“ക്ലിനിക്കൽ ട്രയലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകളൊന്നും ഉണ്ടായിട്ടില്ല” ഓകസ്ഫോർഡ് യൂനിവേഴ്സിറ്റി പ്രസ്താവനയിൽ പറഞ്ഞു.

പരീക്ഷണങ്ങളിൽ ഏർപ്പെടുന്നവരുടെ മെഡിക്കൽ രഹസ്യാത്മകത ചൂണ്ടിക്കാട്ടി ബ്രസീൽ കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

കോവിഡ് ബാധിച്ച രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമാണ് ബ്രസീൽ. അമേരിക്കയ്ക്ക് തൊട്ടു പിന്നിലായി 154,000-ത്തിലധികം പേർ ബ്രസീലിൽ കോവിഡ് -19 പിടിപെട്ട് മരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →