ഖഷോഗി വധം: സൗദി കിരീടാവകാശിക്കെതിരെ യുഎസില്‍ കേസ് ഫയല്‍ ചെയ്തു

ന്യൂയോര്‍ക്ക്: തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്കെതിരെ യുഎസില്‍ കേസ് ഫയല്‍ ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും 28 പേര്‍ക്കെതിരെയുമാണ് സിവില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടത്. ഖഷോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് സെന്‍ജിസും ഡെമോക്രസി ഫോര്‍ അറബ് വേള്‍ഡ് എന്ന അഭിഭാഷക സംഘടനയുമാണ് കേസ് ഫയല്‍ ചെയ്തത്.

അതേസമയം, കേസില്‍ തുര്‍ക്കിയില്‍ വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഇസ്താംബുള്‍ പ്രവിശ്യയിലെ കാഗ്ലയാന്‍ ജില്ലയിലെ മുഖ്യകോടതിയിലാണ് 20 സൗദി പൗരന്മാരുടെ വിചാരണ ആരംഭിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുതിര്‍ന്ന രണ്ട് സഹായികളും ഇവരില്‍ ഉള്‍പ്പെടും.സൗദി അറേബ്യയുടെ മുന്‍ ഡെപ്യൂട്ടി രഹസ്യാന്വേഷണ തലവന്‍ അഹമ്മദ് അല്‍ അസീരിയാണ് കൊലയാളികളെ നിയോഗിച്ചതും കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് കുറ്റാരോപണം. മുന്‍ മാധ്യമ ഉപദേഷ്ടാവായിരുന്ന സൗദ് അല്‍ ഖത്താനിക്ക് എതിരെയും ആരോപണമുണ്ട്. കുറ്റാരോപിതര്‍ക്കായി തുര്‍ക്കി നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2018 ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍വച്ച് ഖഷോഗിയെ വധിച്ചത്.

Share
അഭിപ്രായം എഴുതാം