കൊല്ലം ആരോഗ്യ മേഖലയിലേയ്ക്ക് കെ എം എം എല്‍ ദിനംപ്രതി ആറ് ടണ്‍ ഓക്സിജന്‍ നല്‍കും

കൊല്ലം: ആരോഗ്യ മേഖലയിലേയ്ക്ക് കെ എം എം എല്‍ ദിനംപ്രതി ആറു ടണ്‍ ദ്രവീകൃത ഓക്സിജന്‍ നല്‍കും. ഇതിന്റെ ഉദ്ഘാടനം ഇന്നലെ(ഒക്ടോബര്‍ 19) വീഡിയോ കോണ്‍ഫറന്‍സിലൂടെ പെസോ ഡയക്ടര്‍ ഡോ വേണുഗോപന്‍ നിര്‍വഹിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രബോസ് ആദ്യ വില്‍പ്പന ഫ്ളാഗ് ഓഫ് ചെയ്തു. ഇന്നലെ 30 ടണ്‍ ഓക്സിജനാണ് ആരോഗ്യ മേഖലയിലെ ഉപയോഗത്തിനായി ലൈസന്‍സുള്ള ഏജന്‍സികളായ കൊച്ചി മനോരമ ഓക്സിജന്‍, കോഴിക്കോട് ഗോവിന്ദ് ഓക്സിജന്‍ എന്നീ കമ്പനികള്‍ക്ക് നല്‍കിയത്. ഇത് മധ്യകേരളത്തിലെയും ഉത്തര കേരളത്തിലെയും നിലവിലെ ഓക്സിജന്‍ ദൗര്‍ലഭ്യം ഒരു പരിധിവരെ പരിഹരിക്കും. കൂടാതെ ഭാവിയില്‍ ഉത്പാദിപ്പിക്കുന്ന ദ്രവീകൃത ഓക്സിജന്‍ മെഡിക്കല്‍ കോളജുകള്‍ക്കും നല്‍കുമെന്ന് എം ഡി അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8678/KMML.html

Share
അഭിപ്രായം എഴുതാം