ജോ ബൈഡനോടു തോറ്റാൽ നാടുവിടുമെന്ന് ട്രംപ്

വാഷിംഗ്ടൺ: അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡൻ വിജയിച്ചാൽ “രാജ്യം വിടേണ്ടിവരുമെന്ന്” ജോർജിയയിൽ നടന്ന റാലിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

“ബൈഡനെ പോലെ ഒരാളോട് ഞാൻ തോറ്റാൽ നിങ്ങൾക്കത് ഊഹിക്കാമോ?” ട്രംപ് ചോദിച്ചു. “എനിക്ക് അത്ര സുഖം തോന്നില്ല. ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും, എനിക്കറിയില്ല.” അദ്ദേഹം പറഞ്ഞു.

ബൈഡന്റെ സ്ഥാനാർത്ഥിത്വത്തെ ട്രംപ് ആവർത്തിച്ച് പരിഹസിക്കുകയും ചെയ്തു. പ്രചാരണത്തിലും ധനസമാഹരണത്തിലും ട്രംപ് ബൈഡനേക്കാൾ പിന്നിലാണെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ പണം സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇതേക്കുറിച്ച് ട്രംപ് പറഞ്ഞത്.

“എനിക്ക് കൂടുതൽ പണം സ്വരൂപിക്കാൻ കഴിയും,” അദ്ദേഹം പറഞ്ഞു. “ഞാൻ ലോകത്തിലെ ഏറ്റവും വലിയ ഫണ്ട് ശേഖരണക്കാരനാകും, പക്ഷേ ഞാൻ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല.”

Share
അഭിപ്രായം എഴുതാം