പ്രമുഖരുമായി ബിഹാറില്‍ ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക

പട്‌ന: പ്രമുഖരുമായി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക.46 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പട്ന സാഹിബില്‍ നിന്നുള്ള സംസ്ഥാന മന്ത്രി നന്ദ കിഷോര്‍ യാദവ്, മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ മകന്‍ നിതീഷ് മിശ്ര എന്നിവരുണ്ട്.ഇതോടെ പാര്‍ട്ടി ഇതുവരെ നാമനിര്‍ദ്ദേശം ചെയ്ത നിയോജകമണ്ഡലങ്ങളുടെ എണ്ണം 75 ആയി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇവിടെ യോഗം ചേര്‍ന്നതിന് ശേഷമാണ് പട്ടിക പുറത്തുവിട്ടത്. ജെഡിയുമായുള്ള സഖ്യത്തിലാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) എന്നിവയും മറ്റ് രണ്ട് പാര്‍ട്ടികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം