ലോകത്ത് കൊവിഡ് മരണങ്ങൾ 11 ലക്ഷത്തിലേക്ക് , രോഗം സ്ഥിരീകരിച്ചവർ 3.8 കോടി പിന്നിട്ടു

വാ​ഷിം​ഗ്ട​ണ്‍ : കൊവിഡിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോകം. ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 11 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​കയാണ്. ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1,096,156 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡിൽ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 38,721,606 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ 29,102,293 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ലോകത്താകെ 8,523,157 പേ​രാ​ണ് നി​ല​വി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 70,076 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റു​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, കൊ​ളം​ബി​യ, പെ​റു, മെ​ക്സി​ക്കോ, ഫ്രാ​ന്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ കോ​വി​ഡ് ക​ണ​ക്കു​ക​ളി​ല്‍ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

ഈ രാജ്യങ്ങളിലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​യും ക​ണ​ക്കു​ക​ള്‍ താഴെ പ​റ​യും​വി​ധ​മാ​ണ്(മ​രി​ച്ച​വ​രു​ടെ എ​ണ്ണം ബ്രാ​യ്ക്ക​റ്റി​ല്‍):

അ​മേ​രി​ക്ക-8,146,377 (221,801)
ഇ​ന്ത്യ-7,305,070 (111,311)
ബ്ര​സീ​ല്‍-5,141,498 (151,779)
റ​ഷ്യ-1,340,409 (23,205)
സ്പെ​യി​ന്‍-937,311 (33,413)
അ​ര്‍​ജ​ന്‍റീ​ന-931,967 (24,921)
കൊ​ളം​ബി​യ-930,159 (28,306)
പെ​റു-853,974 (33,419)
മെ​ക്സി​ക്കോ-825,340 (84,420)
ഫ്രാ​ന്‍​സ്-779,063 (33,037)

Share
അഭിപ്രായം എഴുതാം