വീഡിയോ കോളിങിനൊപ്പം സ്‌ക്രീന്‍ ഷോട്ടും പോസ്റ്റും: പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഡ്യുവോ

ന്യൂയോര്‍ക്ക്: പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഡ്യുവോ.ആളുകള്‍ സുഹൃത്തുക്കളുമായി വീഡിയോകോളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ സ്‌ക്രീന്‍ ഷോട്ട് എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് ഡ്യൂവോ. ആപ്പില്‍ തന്നെ വീഡിയോ കോളിന്റെ ഫോട്ടോ എടുക്കാന്‍ സാധിക്കുന്ന പുതിയ സവിശേഷതയും ഡ്യൂവോയില്‍ അവതരിപ്പിച്ചിച്ചിട്ടുണ്ട്.ഓഡിയോ കോളിംഗിനായി ഡ്യുവോ ഇതിനകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.

നേരത്തെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരെ മാത്രമാണ് ഡ്യുവോ വഴി വീഡിയോ കോള്‍ ചെയ്യാന്‍ സാധിച്ചിരുന്നത് എങ്കില്‍ അടുത്തിടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് ആളുകളെ വിളിക്കാനുള്ള സൗകര്യവും ഡ്യുവോ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ ഏപ്രിലിലെ അപ്ഡേറ്റിലൂടെ ഡ്യുവോ വീഡിയോ ഗുണമേന്മ മെച്ചപ്പെടുത്തുകയും ഒരേ സമയം 12 പേരോട് വരെ സംസാരിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ലിങ്ക് വഴി ആളുകളെ വീഡിയോ ചാറ്റിലേക്ക് ക്ഷണിക്കാനും ഡ്യുവോയില്‍ സാധിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം