റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിണറായി വിജയന്‍ അഴിമതിയുടെ പങ്കുകാരനെന്ന് അഡ്വ: സവിന്‍ സത്യന്‍

September 29, 2020 - 11:05 am

കൊല്ലം: മുഖ്യമന്ത്രി എക്‌സിക്യൂട്ടീവ് ചെയര്‍മാനായുളള ലൈഫ്മിഷന്‍ പദ്ധതിയില്‍ അഴിമതിയുണ്ടെന്നും, പിണറായി വിജയന്‍ അഴിമതിയുടെ പങ്കുകാരനാണെന്നും ഓള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. സവിന്‍ സത്യന്‍. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സവിന്‍ സത്യന്‍.

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി കെട്ടിട നിര്‍മ്മാണ കരാറിന്‍റെ മറവില്‍ 4.25 കോടി രൂപ കമ്മീഷനായി യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സ്വര്‍ണ്ണകടത്തുകേസിലെ പ്രതികളും കൈപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രിമാരായ തോമസ് ഐസക്കും എകെ ബാലനും വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എഐയു ഡബ്ല്യുസി ജില്ലാ പ്രസിഡന്റ് ബാബു ജി പട്ടിത്താനം അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ എസ്.ഇ സജ്ജയ്ഖാന്‍, ബോബന്‍ ജി നാഥ്, ജെഎം.ഷൈജു.എസ് സുബാഷ് , മംഗലത്ത് രാഘവന്‍നായര്‍, കെബി ഷഹാന്‍, സുരേഷ് പോറ്റി, അന്‍വര്‍സേട്ട്, സി രാജ്‌മോഹന്‍, പെരിനാട് മുരളി തുടങ്ങിയവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *