തിരുവനന്തപുരം: മന്ത്രിയാകാത്തതില്‍ സങ്കടമില്ലെന്നും താന്‍ മന്ത്രിയാകുമെന്ന വാര്‍ത്ത കൊടുത്തത് മാധ്യമങ്ങളാണെന്നുംചാണ്ടി ഉമ്മന്‍. പ്രതികരിച്ചു.മാധ്യമങ്ങളാണ് അത്തരത്തില്‍ ഒരു തോന്നല്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്നും മന്ത്രിസ്ഥാനം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ചാണ്ടി പറഞ്ഞു.
പാര്‍ട്ടിയുടെ നിലപാട് പൂര്‍ണമനസോടെ സ്വീകരിക്കുന്നു
മന്ത്രിസഭയിലേക്ക് ആരെ എടുക്കണം എടുക്കേണ്ട എന്നുള്ളത് പാര്‍ട്ടിയുടെ നിലപാടാണ്. അത് പൂര്‍ണമനസോടെ സ്വീകരിക്കുന്നു. താന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ ഈ പ്രവണത മാധ്യമങ്ങള്‍ കാണിക്കുന്നുണ്ടെന്നും ചാണ്ടി കൂട്ടിച്ചേർത്തു.