കോൽക്കത്ത: പശ്ചിമ ബംഗാളിൽ കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ എംഎൽഎ .കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് പ്രായം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടാണ് എംഎൽഎ. വാഹനം തടഞ്ഞത് ഹിംഗൽഗഞ്ച് എംഎൽഎയായ രേഖ പത്ര ആണ് കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് ജനന സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടത്. മെയ് 16 ശനിയാഴ്ച ആയിരുന്നു സംഭവം. ലെബുഖാലിക്ക് സമീപമായിരുന്നു രേഖ പത്ര വാഹനം തടഞ്ഞത്.
കാലികളെ. മരത്തിൽ കെട്ടിയിട്ട് അവയ്ക്ക് പുല്ലും വെള്ളവും നൽകി
പിന്നാലെ കാലികളെ വാഹനത്തിൽ നിന്ന് ഇറക്കി റോഡരികിലെ മരത്തിൽ കെട്ടിയിട്ട് അവയ്ക്ക് പുല്ലും വെള്ളവും നൽകി. മുഖ്യമന്ത്രി സുവേന്ദു അധികാരി 14 വയസിൽ താഴെയുള്ള കന്നുകാലികളെ കശാപ്പ് ചെയ്യരുതെന്ന് മാർഗനിർദേശം പുറത്തിറക്കിയതായും രേഖ പത്ര കൂട്ടിച്ചേർത്തു.