ന്യൂഡൽഹി: വി.ഡി.സതീശന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞക്ക് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ മലയാളത്തിൽ എഴുതി ആശംസകൾ നേർന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി. ഡി.സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു.
സർക്കാരിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി
ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി പ്രവർത്തിക്കണം. പുതുതായി രൂപീകൃതമായ കേരള ഗവൺമെന്റിന് കേന്ദ്ര ഗവൺമെന്റ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും മോദി എക്സിൽ കുറിച്ചു.സർക്കാരിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും സഹായവും ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.