തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്ന് നിയുക്ത മന്ത്രി കെ.മുരളീധരൻ. സത്യപ്രതിജ്ഞക്ക് മുൻപായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു പ്രതികരണം.
എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
നേരത്തേ വൈദ്യുതി വകുപ്പ് ലഭിച്ചതില്‍ കെ.മുരളീധരന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലഭിക്കുന്നത് വൈദ്യുതി വകുപ്പാണെങ്കിൽ ചുമതല ഏല്‍ക്കാനില്ലെന്ന് മുരളീധരന് നേതൃത്വത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് അനുനയനീക്കത്തിന്റെ ഭാഗമായി മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ നല്കാന് തീരുമാനമായത്.
.