ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി, പക്ഷെ അന്താരാഷ്ട്ര സര്‍വീസുകള്‍ വഴി ചൈന കൊവിഡ് ലോകത്ത് പടര്‍ത്തിയെന്ന് ട്രംപ്

വാഷിങ്ടണ്‍: ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുമ്പോഴും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയ ചൈന കൊറോണ വൈറസ് ലോകം മുഴുവന്‍ ഇന്‍ജക്റ്റ് ചെയ്യുകയായിരുന്നെന്ന് യുഎന്‍ പൊതുസഭയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യുഎന്നിന്റെ 75ാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് റെക്കോഡ് ചെയ്ത വീഡിയോയിലുടെ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ചൈനയും യുഎന്നും കൊവിഡ് ചൈനയില്‍ നിന്ന് വന്നതിന് തെളിവില്ലെന്നാണ് പറയുന്നത്. യുഎന്‍ ചൈനയ്‌ക്കെതിരേ നടപടി എടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.ഈ വൈറസ് ബാധയെ ലോകത്തിന്മേല്‍ അഴിച്ചുവിട്ട രാജ്യത്തിന് മേല്‍ അതിന്റെ ഉത്തരവാദിത്തം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം