2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഡല്‍ഹി കലാപത്തിനുള്ള ആസൂത്രണം നടന്നുവെന്ന് കുറ്റപത്രം

ന്യൂഡല്‍ഹി: 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഡല്‍ഹി കലാപത്തിനുള്ള ആസൂത്രണം നടന്നതായി കുറ്റപത്രത്തില്‍ ഡല്‍ഹി പോലിസ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ച ദിവസം മുതല്‍, കേസിലെ പ്രധാന ഗൂഢാലോചനക്കാരുടെ പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.2,695 പേജുള്ള അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പോലിസ് പറഞ്ഞിരിക്കുന്നത്. പൗരത്വ ഭേഭതി ബില്ലിന് ശേഷം രൂപം കൊണ്ട എംഎസ്ജെ ഗ്രൂപ്പ് തീവ്രവാദ സ്വഭാവമുള്ളതാണ്.ഗൂഡാലോചനക്കാര്‍ വിദ്വേഷ ഭാഷണം എന്നതിന്റെ അര്‍ത്ഥത്തിന് തികച്ചും പുതിയൊരു മാനം അവതരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയതയുടെ മറപിടിച്ച് ഇസ്ലാമിക സ്വത്വത്തെ ജ്വലിപ്പിക്കാനും ശക്തിപ്പെടുത്താനുമായുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്‍, ആക്റ്റിവിസ്റ്റ് ഖാലിദ് സൈഫി, എഎപിയില്‍ നിന്ന് പുറത്താക്കപ്പെട്ട താഹിര്‍ ഹുസൈന്‍, ജാമിയ അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് സൈഫാ ഉര്‍ റഹ്മാന്‍, ജാമിയ വിദ്യാര്‍ഥി മീരാന്‍ ഹൈദര്‍ എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രത്തില്‍ ആരോപണം. ഈ അഞ്ച് പ്രതികള്‍ക്കും കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കുറ്റപത്രം പറയുന്നു

Share
അഭിപ്രായം എഴുതാം