വിതുര പ്രദേശങ്ങളില്‍ കാട്ടുപോത്തുകള്‍ താണ്ടവമാടുന്നു

വിതുര: കാട്ടാനക്കും കാട്ടുപന്നിക്കും കരടിക്കും പുറമേ കാട്ടുപോത്തുകളും നാശവും ഭീതിയും പരത്തി വിഹരിക്കുന്നതായി  വിതുര നിവാസികള്‍ . വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ മലയോര മേഖലകളിലാണ്  കാട്ടുപോത്തുകള്‍ താണ്ടവമാടുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനുളളില്‍  കാട്ടുപോത്തുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മുമ്പൊക്കെ രാത്രിയിലായിരുന്നെങ്കില്‍, ഇപ്പോള്‍ പകലും കാട്ടുപോത്തുകള്‍ ഇറങ്ങാറുളള തായി  നാട്ടുകാര്‍ പറയുന്നു. 

വിതുരയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങിയ ഗൃഹനാഥന് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി  പരിക്കേറ്റിരുന്നു. പേപ്പാറ  പന്നിക്കുഴി ശബരി സദനത്തില്‍ ഭൂവന ചന്ദ്രന്‍ (50) ആണ്  പരിക്കേറ്റത്. ഭുവന ചന്ദ്രന്‍  തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്  കഴിഞ്ഞദിവസം  ഉച്ചക്കായിരുന്നു സംഭവം.  

ആദിവാസിമേഖലയായ ഈ പ്രദേശത്ത് ഉപജീവനത്തിനായി  ആദിവാസികള്‍   ഇറക്കുന്ന  കൃഷികള്‍ മുഴുവനും കാട്ടുമൃഗങ്ങള്‍  നശിപ്പിക്കുക പതിവാണ്. വിതുര പഞ്ചായത്തിലെ കല്ലാര്‍, മൊട്ടമൂട്, ആറാനക്കുഴി, അല്ലതാര, ചെമ്പിക്കുന്ന്, പെണ്ണങ്കപ്പാര, ചണ്ണനിരവട്ടം, ചാമക്കര മണലി, മണിതൂക്കി, ബോണക്കാട്, ചാത്തന്‍ കോട്, ചെമ്മംകാല, പേപ്പാറ, പന്നിക്കുവി, കുട്ടപ്പാറ, പൊടിയക്കാല മേഖലകളിലാണ്  കാട്ടുപോത്തുകളുടെ ശല്ല്യം  രൂക്ഷമായിട്ടുളളത്.

Share
അഭിപ്രായം എഴുതാം