ആപ്പിളിന്‌റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 23-ന്

ന്യൂഡൽഹി: അമേരിക്കൻ കമ്പനിയായ ആപ്പിൾ ഇന്ത്യയിൽ ആദ്യത്തെ ഓൺലൈൻ റീട്ടെയിൽ സ്റ്റോർ 23-09-2020 ബുധനാഴ്ച ആരംഭിക്കും. ആപ്പിൾ ഉൽപ്പന്നങ്ങൾക്കൊപ്പം പ്രാദേശിക കോൺടാക്ട് സെൻസറുകളും സ്റ്റോറിൽ ഉണ്ടാകും. ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ മാത്രമേ സ്റ്റോറിൽ ഉണ്ടാകുകയുള്ളൂ.

യുപിഐ, ക്യാഷ് ഓൺ ഡെലിവറി എന്നീ ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ രാജ്യത്തെ ഉത്സവ സീസൺ വിൽപ്പനയ്ക്കായി കമ്പനി തയ്യാറാകും. വിലനിർണയം കാരണം ആപ്പിൾ ഇപ്പോഴും ഓഫ് ലൈൻ വിൽപനയാണ് ആശ്രയിക്കുന്നത്. ഓൺലൈനിലും മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്ന് ആപ്പിളിന്റെ ഗവേഷണ ഡയറക്ടർ നവകേന്ദ്ര സിംഗ് പറയുന്നു. ആപ്പിളിന്റെ ഓൺലൈൻ വിൽപ്പന കൂടുതലും ആശ്രയിക്കുന്നത് ഫ്ലിപ്കാർട്ടിനേയും ആമസോണിനേയും ആണ് .

Share
അഭിപ്രായം എഴുതാം