ഡല്‍ഹി കലാപം: ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് യു.എപി.എ പ്രകാരം അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കി ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ഉമര്‍ ഖാലിദിനെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തശേഷം യുഎപിഎ ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഉമര്‍ ഖാലിദിനെ ഇന്ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കും.

ആഗസ്ത് ഒന്നിന് സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ ഡല്‍ഹിയിലെ ശാഹീന്‍ ബാഗിലെ പ്രതിഷേധ സ്ഥലത്ത് ഖാലിദ് സൈഫിക്കൊപ്പം ഉമര്‍ നടത്തിയ പ്രസംഗങ്ങളുടെ പേരില്‍ ഡല്‍ഹി പോലിസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ കലാപവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ രണ്ടിന് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.

അതേസമയം കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 751 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 751 കേസുകളില്‍ 1,575 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുകളില്‍ 250 ലധികം കുറ്റപത്രവും ഫയല്‍ ചെയ്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം