സാക്ഷരതയില്‍ കേരളം തന്നെ ഒന്നാമത്‌

ന്യൂ ഡല്‍ഹി : രാജ്യത്ത്‌ സാക്ഷരതാ നിരക്കില്‍ വീണ്ടും കേരളം ഒന്നാം സ്ഥാനത്ത്‌. നാഷണല്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫീസിന്‍റെ (എന്‍എസ്‌ഒ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് ‌ പ്രകാരം 96. 2 ശതമാനമാണ്‌ കേരളത്തിന്‍റെ സാക്ഷരത. 88.7 ശതമാനവുമായി തൊട്ടടുത്ത്‌ ഡെല്‍ഹിയാണ്‌. 66.4 ശതമാനവുമായി ആന്ധ്ര ഏറ്റവും പിന്നിലാണ്. ‌

2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുളള കണക്കുകളുടെ അടിസ്ഥാനത്തിലാ്‌ണ്‌ പട്ടിക തയ്യാറാക്കിയിരിക്കുന്നത്‌ .ഏഴുവയസിന്‌ മുകളിലുളളവരെയാണ്‌ പട്ടികയില്‍ പെടുത്തിയിട്ടുളളത്‌.

ഉത്തരാഖണ്ഡ്‌ (87.6%),ഹിമാചല്‍ പ്രദേശ്‌ (85.9%) ,രാജസ്ഥാന്‍(69.7%), ബീഹാര്‍(70.9%),തെലങ്കാന(72.8%),ഉത്തര്‍പ്രദേശ്‌(73%),മദ്ധ്യപ്രദേശ്‌(73.7%)എന്നിങ്ങനെയാണ്‌ മറ്റുസംസ്ഥാന ങ്ങളുടെ നിലവിലുളള സ്ഥിതി. രാജ്യത്തെ ആകെ സാക്ഷരതാ നിരക്ക്‌ 77.7% ആണ്‌. ഗ്രാങ്ങളില്‍ 73.5 ശതമാനവും നഗരങ്ങളില്‍ 87.7 ശതമാനവും. എല്ലാ സംസ്ഥാനങ്ങളിലും പുരുഷന്മാരാണ്‌ സാക്ഷരതയില്‍ മുന്നിട്ടുനില്‍ക്കുന്നത്‌.87.4 ശതമാനമാണിത്‌. സ്ര്‌തീകളില്‍ ഇത്‌ 70.3 ശതമാനവും.

Share
അഭിപ്രായം എഴുതാം