കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: . വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് സ​മാ​ന​മാ​യി ശു​ചി​മു​റി​യും ഭ​ക്ഷ​ണ​വും ക​ഫെ​റ്റീ​രി​യ​യും പാ​ന്‍​ട്രി​യും ഒ​ക്കെ​യു​ള്ള, കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും

എ​യ​ര്‍​ഹോ​സ്റ്റ​സ് മാ​തൃ​ക​യി​ല്‍ ബ​സ് ഹോ​സ്റ്റ​സും ബ​സി​ല്‍ ഉ​ണ്ടാ​കും

ര​ണ്ട് കോ​ടി രൂ​പ വി​ല​യു​ള്ള ര​ണ്ട് ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. എ​യ​ര്‍​ഹോ​സ്റ്റ​സ് മാ​തൃ​ക​യി​ല്‍ ബ​സ് ഹോ​സ്റ്റ​സും ബ​സി​ല്‍ ഉ​ണ്ടാ​കും. പു​ല​ര്‍​ച്ചെ 5.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ബ​സ് കൊ​ച്ചി​ക്ക് പു​റ​പ്പെ​ടും. അ​തേ സ​മ​യം ത​ന്നെ എ​റ​ണാ​കു​ള​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മ​റ്റൊ​രു ബി​സി​ന​സ് ക്ലാ​സ് യാ​ത്ര തി​രി​ക്കും. രാ​വി​ലെ 10ന് ​മു​ന്‍​പ് എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ബ​സ് സ​ര്‍​വീ​സ്.

കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് സ്‌​റ്റോ​പ്പ്

മ​റ്റ് ബ​സു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ്ര​ത്യേ​ക നി​ര​ക്കാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ഭ​ക്ഷ​ണ​ത്തി​നും മ​റ്റും പ്ര​ത്യേ​കം പ​ണം ന​ല്‍​ക​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ടാ​ല്‍ കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് സ്‌​റ്റോ​പ്പു​ണ്ടാ​വു​ക. ടി​ക്ക​റ്റ് നേ​ര​ത്തെ റി​സ​ര്‍​വ് ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​കും. റി​സ​ര്‍​വ് ചെ​യ്ത എ​ല്ലാ യാ​ത്ര​ക്കാ​രും എ​റ​ണാ​കു​ള​ത്തേ​ക്കാ​ണെ​ങ്കി​ല്‍ കൊ​ല്ല​ത്തും ആ​ല​പ്പു​ഴ​യി​ലും സ്റ്റോ​പ്പു​ണ്ടാ​കി​ല്ല.

ഏപ്രിൽ 22ന് ​എ​ങ്കി​ലും സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ ബ​സി​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം മൂ​ലം ഔ​ദ്യോ​ഗി​ക​മാ​യി രം​ഗ​ത്തി​റ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്റെ അ​നു​മ​തി തേ​ടി​യ ശേ​ഷം 22ന് ​എ​ങ്കി​ലും സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി പ്ര​തീ​ക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →