ഡിവൈഎഫഐ പ്രവര്‍ത്തകരുടെ ഭീഷണിമൂലം മദ്ധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്‌തു

കോഴിക്കോട്‌: മധ്യവയസ്‌ക്കന്‍റെ ആത്മഹത്യക്കുപിന്നില്‍ ഡിവൈഎഫ്‌ഐ യുടെ ഭീഷണിയെന്ന്‌ ആരോപണം .കോഴിക്കോട്‌ കക്കോടി പൂവത്തൂര്‍ സ്വദേശിയായ ദിനേശനാണ്‌ ആത്മഹത്യ ചെയ്‌തത്‌. 2020 സെപ്‌തംബര്‍ 7 ചൊവ്വാഴ്‌ചയായിരുന്നു സംഭവം. സംഭവത്തില്‍ ചേവായൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

തന്നെ ഭീഷണിപ്പെടുത്തിയ ആളുകളുടെ പേര്‌ സഹിതം ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. നേരത്തേ ഡിവൈ എഫ്‌ ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമാണ്‌ ഇദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.ഇതേചൊല്ലി തര്‍ക്കം നിലനിന്നിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

Share
അഭിപ്രായം എഴുതാം