ഷോർട് ഫിലിമുകൾ പുതു പ്രതീക്ഷകൾ നിറയ്ക്കുകയാണ്. പ്രമേയത്തിന്റെ വ്യത്യാസ്തയും, സംവിധാന മികവും, തിരക്കഥയുടെ കരുത്തും, ദൃശ്യമികവിൻ്റെ ഛായാഗ്രഹണവും എല്ലാം കൊണ്ട് സമീപകാലത്ത് പ്രേക്ഷക ശ്രദ്ധ നേടികൊണ്ടിരിക്കുന്ന മലയാള ഷോർട്ട് ഫിലിമാണ് പ്രണയഭാവങ്ങൾ. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ ടീമിന്റെ യുട്യൂബ് ചാനലായ ഭാവന സ്റ്റുഡിയോസിലൂടെ പുറത്തു വന്ന Symptoms of love ( പ്രണയ ഭാവങ്ങൾ )
മരണചിന്തകളെ പ്രണയിക്കുകയും പിന്തുടരുകയും ചെയ്യുന്ന നായക കഥാപാത്രവും, കോളേജ് പ്രണയത്തിന്റെ നൊസ്റ്റാൾജിയുമായി എത്തി കാമുകന്റെ മാനസിക വിഭ്രാന്തിക്ക് സാന്ത്വനമേകുന്ന പ്രണയനിയും ചേർന്ന കഥാപരിസരം വികസിക്കുന്നത്.
സിനിമ സംവിധായകന്റെ കല തന്നെയാണെന്ന് symtoms of love ഉറപ്പിക്കുന്നു. സഞ്ജയ് ദാമോദർ രഞ്ജിത് പ്രതിഭയുള്ള സംവിധായകന്റെ വരവ് അറിയിച്ചിരിക്കുന്നു.
പ്രമുഖ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി സഞ്ജയിനെ വിളിച്ച് അഭിനന്ദിക്കുകയും, സോഷ്യൽ മിഡിയയിൽ ചിത്രം ഷെയർ ചെയ്യുകയും ചെയ്തിരുന്നു. നടനും, സംവിധായാകാനുമായ സൗബിൻ, ജിയോ ബേബി എന്നിവരും അനുമോദനങ്ങളുമായിയെത്തിയിരുന്നു..
പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ പി. ജി. കഴിഞ്ഞ സഞ്ജയ് ഒരു ഫുൾ ലെങ്ത്ത് സിനിമ സംവിധാനം ചെയ്യാനുള്ള സ്വപ്നങ്ങളിൽ ആണ്.
യു. കെ. യിലുള്ള ജേഷ്ഠസഹോദരൻ അരവിന്ദ് മാലിയാണ് ചിത്രത്തിൻ്റെ നിർമാണം. ചെന്നൈയിൽ നിന്ന് മീഡിയ ടെക്നോളജിയിൽ ഡിഗ്രി നേടിയശേഷം അരവിന്ദ് യു. കെ. യിലേക്ക് ചേക്കേറുകയായിരുന്നു.
സ്വാഭാവികമായ അഭിനയപാടവം കൊണ്ട് നായികനായക കഥാപാത്രങ്ങൾ ചെയ്ത നടിനടന്മാർ മലയാള സിനിമക്ക് വലിയ പ്രതിക്ഷ നൽകുന്നു.
തിരക്കഥ ഒരുക്കിയ നിതിൻ ജോസഫ് വളരെ കൈതൊക്കെത്തോടെ എഴുത്ത് നടത്തി.
ക്യാമറ റ്റോബിയും എഡിറ്റിംഗ് അനന്തപദ്മനാഭനുമാണ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്ത് കഴിഞ്ഞമാസം നടന്ന കേരള അന്താരാഷ്ട്ര ഷോർട് ഫിലിം ഫെസ്റ്റിവലിലേക്ക് symptoms of love തിരഞ്ഞെടുക്കുകയും, പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

