മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം : പ്ര​ക്ഷോ​ഭ​ത്തി​നൊരുങ്ങി തമിഴ്നാട്

ചെ​ന്നൈ: വ​നി​താ സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യാ​ൽ രാ​ജ്യം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത പ്ര​ക്ഷോ​ഭ​ത്തി​ന് ത​മി​ഴ്നാ​ട് സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻസ്റ്റാ​ലി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.വി​ഷ​യ​ത്തി​ൽ അ​വ​സാ​ന മു​ന്ന​റി​യി​പ്പെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് സ്റ്റാ​ലി​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ന​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കി ത​മി​ഴ്നാ​ടി​ന്‍റെ അ​ധി​കാ​രം ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ സ​ർ​വ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കു​മെ​ന്ന് സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ ഇ​രു​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​രാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട

ത​മി​ഴ്നാ​ടി​ന്‍റെ സ്വാ​ഭി​മാ​ന​ത്തെ തൊ​ട്ടാ​ൽ ഓ​രോ വീ​ട്ടി​ൽ നി​ന്നു​ള്ള​വ​രും തെ​രു​വി​ലി​റ​ങ്ങും. ഡ​ൽ​ഹി​യി​ൽ ഇ​രു​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​രാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.1950 ക​ളി​ലെ​യും 60 ക​ളി​ലെ​യും ഡി​എം​കെ​യു​ടെ പോ​രാ​ട്ട​വീ​ര്യം ഇ​ന്ത്യ വീ​ണ്ടും കാ​ണേ​ണ്ടി വ​രും. മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല ദ്രാ​വി​ഡ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഇ​ന്ന​ത്തെ അ​മ​ര​ക്കാ​ര​ൻ എ​ന്ന നി​ല​യി​ലു​മാ​ണ് താ​ൻ ഇ​ത് പ​റ​യു​ന്ന​തെ​ന്നും സ്റ്റാ​ലി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →