ചൂ​ട് കാ​ലാ​വ​സ്ഥ മാ​റു​ന്ന​തുവ​രെ കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​പ്പി​ച്ച് അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കുട്ടി​ക​ൾ​ക്ക്, അ​ർ​ഹ​മാ​യ പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ അ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: ചൂ​ട് കാ​ലാ​വ​സ്ഥ മാ​റു​ന്ന​തുവ​രെ കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​പ്പി​ച്ച് അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. വ​രാ​തി​രി​ക്കു​ന്ന കുട്ടി​ക​ൾ​ക്ക്, അ​ർ​ഹ​മാ​യ പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ അ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തി​ക്ക​ണം. ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ. ​വി. മ​നോ​ജ്കു​മാ​ർ അം​ഗ​ങ്ങ​ളാ​യ ഷാ​ജേ​ഷ് ഭാ​സ്‌​ക​ർ, സി​സി​ലി ജോ​സ​ഫ് എ​ന്നി​വ​രു​ടെ ഫു​ൾ​ബ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

പ​ക​ൽ 11 മു​ത​ൽ മൂന്ന് വ​രെ കു​ട്ടി​ക​ളെ പു​റ​ത്ത് ക​ളി​ക്കാ​ൻ വി​ടരുത്

കൃ​ത്യ​മാ​യ വാ​യു സ​ഞ്ചാ​ര​മി​ല്ലാ​ത്ത​തും ടി​ൻ​ഷീ​റ്റ് മേ​ൽ​ക്കൂ​ര​യു​ള്ള​തും സൗ​ക​ര്യ​ങ്ങ​ൾ കു​റ​വു​ള്ള​തു​മാ​യ അ​ങ്ക​ണ​വാ​ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല എ​ന്ന് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. പ​ക​ൽ 11 മു​ത​ൽ മൂന്ന് വ​രെ കു​ട്ടി​ക​ളെ പു​റ​ത്ത് ക​ളി​ക്കാ​ൻ വി​ടാ​തെ ക​ളി​ക​ൾ രാ​വി​ലെ​യോ വൈ​കു​ന്നേ​ര​മോ മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്ത​ണം.

ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി ഇ​ട​ക്കി​ടെ കു​ട്ടി​ക​ൾ വെ​ള്ളം കു​ടി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്ത​ണം

സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളി​ലും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി ഇ​ട​ക്കി​ടെ കു​ട്ടി​ക​ൾ വെ​ള്ളം കു​ടി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. മ​തി​യാ​യ ഭ​ക്ഷ​ണം ശു​ചി​ത്വ സൗ​ക​ര്യ​ങ്ങ​ൾ, സു​ര​ക്ഷി​ത​ത്വം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്ത​ണം. കു​ഞ്ഞു​ങ്ങ​ൾ​ക്ക് ചൂ​ട് താ​ങ്ങാ​വു​ന്ന അ​വ​സ്ഥ​യ​ല്ലെ​ന്നും കാ​ലാ​വ​സ്ഥ മാ​റു​ന്ന​തു വ​രെ അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് അ​വ​ധി ന​ൽ​ക​ണ​മെ​ന്നും മ​റ്റു​മു​ള്ള പ​രാ​തി​ക​ൾ ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →