കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന വ​ഴി പ്ര​ശ്‌​നം : തമിഴ്നാട്ടിൽ എ​ട്ട​യ​പ്പു​രം നി​വാ​സി​ക​ൾ വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ചു

തൂ​ത്തു​ക്കു​ടി: ത​മി​ഴ് മ​ഹാ​ക​വി സു​ബ്ര​ഹ്മ​ണ്യ ഭാ​ര​തി​യു​ടെ ജ​ന്മ​നാ​ടാ​യ എ​ട്ട​യ​പ്പു​രം നി​വാ​സി​ക​ൾ വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ചു. എ​ട്ട​യ​പ്പു​ര​ത്തെ കു​ള​ത്തു​വൈ​പ്പ​ട്ടി, കു​മാ​ര​ഗി​രി ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് വോ​ട്ടെ​ടു​പ്പി​ൽ നി​ന്നു പൂ​ർ​ണ​മാ​യി വി​ട്ടു​നി​ന്ന​ത്.വി​ലാ​ത്തി​ക്കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് എ​ട്ട​യ​പ്പു​രം ഉ​ൾ​പ്പെ​ടു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന വ​ഴി പ്ര​ശ്‌​നം കാ​ര​ണ​മാ​ണ് ഗ്രാ​മ​ത്തി​ലു​ള്ള​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ച​ത്.​വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തെ ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലു​ള്ള​വ​രും ഗ്രാ​മ​ത്തി​ലു​ള്ള​വ​രും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ക്യാ​മ്പി​ന് കു​റു​കെ​ കൃ​ഷി​ഭൂ​മി​യി​ലേ​ക്കു​ള്ള വ​ഴി​യെ​ച്ചൊ​ല്ലി​യാ​ണ് ത​ർ​ക്കം

ക്യാ​മ്പി​ന് കു​റു​കെ​യു​ള്ള കൃ​ഷി​ഭൂ​മി​യി​ലേ​ക്കു​ള്ള വ​ഴി​യെ​ച്ചൊ​ല്ലി​യാ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 18-ന് ​ഈ ത​ർ​ക്കം രൂ​ക്ഷ​മാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നാ​ളു​ക​ളാ​യി പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ലം കാ​ണാ​ത്ത​തി​നെ​തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​ഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →