ഐഎസ് ബന്ധം: കശ്മീരി ദമ്പതികളടക്കം 5 പേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഐഎസ്‌ഐസിന്റെ അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രൊവിന്‍സുമായി (ഐഎസ്‌കെപി) ബന്ധമുണ്ടെന്ന് ആരോപിച്ച് ജമ്മു കശ്മീര്‍ ദമ്പതികളടക്കം അഞ്ച് പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഡല്‍ഹി സ്വദേശി ജഹാന്‍സായിബ് സമി, കശ്മീര്‍ സ്വദേശി ഹിന ബഷീര്‍, ഹൈദരാബാദ് നിവാസി അബ്ദുല്ല ബാസിത്ത്, പൂനൈ നിവാസികളായ സാദിയ അന്‍വര്‍ ഷെയ്ക്ക്, നബീല്‍ സിദ്ദിഖ് ഖത്രി എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഡല്‍ഹി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിന്നുത്. നിരോധിത തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിനും സര്‍ക്കാരിനെതിരെ ഗൂഡാലോചന നടത്തി വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനുമാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം