ഓഗസ്റ്റില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴയെന്ന ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: ഈ വര്‍ഷം ഓഗസ്റ്റില്‍ ലഭിച്ചത് കഴിഞ്ഞ 120 വര്‍ഷത്തില്‍ വച്ച് ഏറ്റവുമധികം മഴ ലഭിച്ച വര്‍ഷങ്ങളില്‍ ഒന്നാണ് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. മഴയുടെ തോതനുസരിച്ച് നാലാം സ്ഥാനമാണ് ഓഗസ്റ്റ് 2020ന് കഴിഞ്ഞ 120 വര്‍ഷങ്ങളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുള്ളത്. സാധാരണ ലഭ്യമാകുന്ന മഴയേക്കാള്‍ 27 ശതമാനം മഴ ഈ വര്‍ഷം ഓഗസ്റ്റില്‍ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ആര്‍.കെ. ജനമണി പറഞ്ഞു. ഇത് കഴിഞ്ഞ 44 വര്‍ഷത്തില്‍ ഓഗസ്റ്റ് മാസത്തില്‍ ലഭ്യമായ ഏറ്റവും കൂടിയ കാലവര്‍ഷമാണ്. 1926ല്‍ ലഭിച്ച 33 ശതമാനം വര്‍ധനയാണ് ഏറ്റവും അധികം ലഭിച്ച ഓഗസ്റ്റിലെ കാലവര്‍ഷം ആയി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.

Share
അഭിപ്രായം എഴുതാം