കൊല്ലം: പത്തനാപുരം കടശേരി മുക്കലംപാട് സ്വദേശിയായ രാഹുലിനെ (17) കാണാതായിട്ട് പത്ത് ദിവസം. എന്നാല്‍ യാതൊരു സൂചനയും കണ്ടെത്താനായില്ലെന്ന് പോലീസ്. പോലീസും വനംവകുപ്പും നാട്ടിലും വനത്തിലുമായി തിരച്ചില്‍ നടത്തുകയാണ്. എന്നാല്‍ കുട്ടിയെ കണ്ടെത്താനാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പത്തൊമ്പതാം തീയതി രാത്രി പത്തുമണിവരെ ഒണ്‍ലൈന്‍ ഉപയോഗിച്ചിരുന്ന രാഹുല്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണും കണ്ടെത്താനായിട്ടില്ല. വനത്തിനുള്ളിലെ ചെടികളില്‍ കാണപ്പെട്ട രക്തക്കറ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. മൊബൈല്‍ ഗെയിം സ്ഥിരമായി കളിക്കാറുണ്ടായിരുന്ന രാഹുല്‍ റെയ്ഞ്ച് നോക്കി വീടിനു പുറത്ത് പോയപ്പോള്‍ അപകടപ്പെട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ഇതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. പുതിയ വീടിന്റെ പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ഷെഡുകളിലായാണ് രാഹുലിന്റെ സഹോദരനും മാതാപിതാക്കളും കഴിയുന്നത്. 19ന് രാത്രി 10 ന് ശേഷം കുട്ടിയ്ക്ക് എന്തു സംഭവിച്ചുവെന്ന് സൂചന ഇല്ലാത്തതിനാല്‍ ബന്ധുക്കളെയും പ്രദേശവാസികളെയും കൂടുതല്‍ ചെയ്യാനാണ് തീരുമാനം. പത്തുദിവസം കഴിഞ്ഞിട്ടും സൂചനകള്‍ ലഭിക്കാത്തതിനാല്‍ പ്രത്യേക കേസായി പരിഗണിച്ച് അന്വേഷണം തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാഹുലിനെ കാണാതായിട്ട് പത്തു ദിവസം; പ്രത്യേക കേസായി പരിഗണിച്ച് തിരച്ചില്‍ നടത്തുമെന്ന് പോലീസ്
