കൂലിത്തര്‍ക്കത്തില്‍ കുത്തേറ്റയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കറ്റാനം: ജോലിക്കാര്‍ തമ്മില്‍ കൂലിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക്‌ കുത്തേറ്റു. തെക്കേമങ്കുഴി പുത്തന്‍തറ പടീറ്റതില്‍ ഷിബു (44) നാണ്‌ കുത്തേറ്റത്‌. ഇയാള്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന പുളിക്കല്‍ നടുവിലെമുറി കൊച്ചമ്പലം ജംങ്‌ഷനിലെ വീടിന്‌ സമീപത്തുവച്ചാണ്‌ കുത്തേറ്റത്‌. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ്‌ സംഭവം. പരിക്കേറ്റ ഷിബുവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിന്റെ വെല്‍ഡിംഗ്‌ ജോലികള്‍ക്കായി കരാര്‍ എടുത്ത തുകയെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ്‌ പ്രകോപനത്തിന്‌ കാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. തന്‍റെ കൂടെ പണിയെടുത്തിരുന്ന തൊഴിലാളിയാണ്‌ കുത്തിയതെന്ന്‌ ഷിബു പോലീസിനോട്‌ പറഞ്ഞു.

Share
അഭിപ്രായം എഴുതാം